മെൽബണിൽ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ ഓർമ പെരുന്നാളും നേർച്ച സദ്യയും
Friday, February 10, 2017 7:38 AM IST
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണ്‍ സെന്‍റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ എണ്‍പത്തഞ്ചാമത് ഓർമ പെരുന്നാൾ ഫെബ്രുവരി 10, 11, 12 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

11ന് (ശനി) രാവിലെ ഒന്പതിന് പ്രഭാത പ്രാർഥന, തുടർന്നു നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ. കുര്യാക്കോസ് കൊലശേരിൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ച വിതരണം എന്നിവ നടക്കും.

12ന് (ഞായർ) 8.45 പ്രഭാത പ്രാർഥന, തുടർന്നു നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ. ബോബി തോമസ് കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ച വിതരണം എന്നിവ നടക്കും.

പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് ബാവായുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. എൽദോ വർക്കി വലിയപറന്പിൽ, സെക്രട്ടറി സജി പോൾ, ട്രസ്റ്റി കുരുവിള ബെൻ സഖറിയ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ