ഓസ്ട്രേലിയൻ ഡ്രീംസ് ഏപ്രിൽ 29 ന് ബ്രിസ്ബേനിൽ
Thursday, February 9, 2017 6:40 AM IST
ബ്രിസ്ബേൻ: മാജിക് മൂണ്‍ എന്‍റർടൈൻമെന്‍റ്സും മലയാളം ഈവന്‍റ്സ് ഓസ്ട്രേലിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓസ്ട്രേലിയൻ ഡ്രീംസ് 2017 എന്ന ഹാസ്യ ഗാന നൃത്ത വിരുന്ന് ഏപ്രിൽ 29ന് നടക്കും. വൈകുന്നേരം ആറിന് ബ്രിസ്ബേൻ സൗത്തിലുള്ള എഡ്മണ്ട് റൈസ് പെർഫോമിംഗ് ആർട്സ് സെന്‍ററിലാണ് പരിപാടി.

മലയാളികളുടെ പ്രിയ ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട് , ടെലിവിഷൻ സ്ക്രീനിലെ മിന്നുന്ന കോമഡി താരം ഉല്ലാസ് പന്തളം, സ്റ്റേജ് ഷോകളിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന സിറാജ് പയ്യോളി, ശാസ്ത്രീയ നൃത്തവും ബോളിവുഡ് ഡാൻസും ഒരുപോലെ വഴങ്ങുന്ന ഡാൻസർമാരായ വിനീത്, ലക്ഷ്മി ഗോപാലസ്വാമി, രജത് മേനോൻ, ശ്രുതി ലക്ഷ്മി, ബോളിവുഡ് ഡാൻസറും മലയാളം തമിഴ് സിനിമാ അഭിനേത്രിയുമായ ഷംന കാസിം, മലയാള പിന്നണി ഗായകരായ അഫ്സൽ, വിവേകാനന്ദൻ, മെറിൻ ഗ്രിഗറി എന്നിവരുടെ നേതൃത്വത്തിൽ 20 ൽ പരം കലാകാര·ാർ പങ്കെടുക്കുന്ന ഒരു അതുല്യ ഹാസ്യ ഗാന നൃത്ത വിരുന്നാണ് ന്ധഓസ്ട്രേലിയൻ ഡ്രീംസ് 2017ന്ധ.

സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ ആദ്യമായി അഞ്ച് നർത്തകർ ഒരേവേദിയിൽ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഈ ഷോയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ബ്രിസ്ബേനിലെ ഏറ്റവും നല്ല ഓഡിറ്റോറിയത്തിൽ (ഓഡിറ്റോറിയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് http://erpac.slc.qld.edu.au/venues/

എന്ന വെബ്സൈറ്റ് സന്ദർശിക്കുക) നടത്തപ്പെടുന്ന ഷോയ്ക്ക് അസാധാരണമായ സഹകരണമാണ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. ടിക്കറ്റുകൾ www.magicmoon.com.au എന്ന വെബ്സൈറ്റിൽ നിന്നും വാങ്ങാവുന്നതാണ്.

പരിപാടിയുടെ സ്പോണ്‍സേഴ്സ് വിൻസ് (നാബ് ബാങ്ക്, ഓസ്ട്രേലിയ), ഷാജു (ഫ്ളെക്സി ഫൈനാൻസ്), സച്ചിൻ (ഫൈവ്സ്റ്റാർ പ്രോപ്പർട്ടീസ്), ജയിംസ് (വി ഫോർ ഇംപോർട്ട്സ്), സച്ചാൻ (പാരഡൈസ് ബിൽഡേഴ്സ് ആൻഡ് ഡിലൈറ്റ്സ് ഓഫ് പാരഡൈസ്), വികാസ് (ഫൈനാൻസ് പോയിന്‍റ്), ടോം (ടോംസ് മാത്ത്സ് അക്കാഡമി) , രാജൻ (സോളാർ മൈനർ), ഷിബു (എൽഡറാഡോ ഹോംലോണ്‍സ്), ഷീൻ (ബെസ്റ്റ് എയർ ഡീൽസ്), പീറ്റർ (ദി ഗാലി റസ്റ്ററന്‍റ്) എന്നിവരാണ്.

Address: ERPAC (Edmund Rice Performing Arts Cetnre), 82 Stephen”s road, South Brisbane.

റിപ്പോർട്ട്: ടോം ജോസഫ്