പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സോമാലിയയിൽ കനത്ത സുരക്ഷ
Wednesday, February 8, 2017 2:54 AM IST
മൊ​​​​ഗ​​​​ാദി​​​​ഷു: പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സോ​​​​മാ​​​​ലി​​​​യ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മൊ​​​​ഗാ​​​​ദി​​​​ഷു ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ൽ. 329 അം​​​​ഗ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ഇ​​​​ന്ന് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹ​​​​സ​​​​ൻ ഷെ​​​​യ്ക് മു​​​​ഹ​​​​മ്മ​​​​ദി​​​​നെ ര​​​​ണ്ടാം​​​​ത​​​​വ​​​​ണ​​​​യും അം​​​​ഗ​​​​ങ്ങ​​​​ൾ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മോ​​​​യെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കും.

പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​രു​​​​പ​​​​തി​​​​ലേ​​​​റെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളും ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്. വോ​​​​ട്ട് ക​​​​ച്ച​​​​വ​​​​ടം ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​ര​​​​സ്പ​​​​രം ആ​​​​രോ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണ് ഓ​​​​രോ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും. ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള മു​​​​ഖ്യ​​​​റോ​​​​ഡു​​​​ക​​​​ളെ​​​​ല്ലാം അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​ട​​​​ച്ചു. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തേ​​​​ക്കു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ണ്ട്. വോ​​​​ട്ടെ​​​​ടു​​​​പ്പ് സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​കും​​​​വ​​​​രെ നി​​​​യ​​​​ന്ത്ര​​​​ണം തു​​​​ട​​​​രു​​​​മെ​​​​ന്നു പോ​​​​ലീ​​​​സ് ത​​​​ല​​​​വ​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് ഷെ​​​​യ്ക് ഹ​​​​സ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.