ഖത്തർ എയർവേയ്സിനു റിക്കാർഡ്
Tuesday, February 7, 2017 2:44 AM IST
ഒക് ലൻഡ്: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് ന്യൂസിലൻഡിലെ ഒക് ലഡൻഡിൽ പറന്നിറങ്ങി. ഖത്തർ എയർവേയ്സിന്‍റെ ദോഹയിൽനിന്നുള്ള വിമാനമാണ് ഈ നേട്ടത്തിന് അർഹമായത്. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.30ന് ഒ ക് ലൻഡിൽ ഇറങ്ങിയ വിമാനം 16 മണിക്കൂർ 20 മിനിറ്റാണ് നിർത്താതെ പറന്നത്. 14,535 കിലോമീറ്റർ (9,032 മൈൽ) ദൂരം വിമാനം പിന്നിട്ടു. ഞായറാഴ്ച പുലർച്ചെ 5.02നാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു വിമാനം പറന്നുയർന്നത്.

ഇ​തി​നു​മു​മ്പ് ഈ ​റി​ക്കാ​ര്‍​ഡ് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത് ഗ​ള്‍​ഫ് എ​മ​റൈ​റ്റ്‌​സി​നാ​ണ്. 2016ല്‍ ​ദു​ബാ​യി​ല്‍ നി​ന്നും ഒക്​ല​ന്‍​ഡി​ലേ​ക്കാ​ണ് പ​റ​ന്ന​ത്. എ​യ​ര്‍ ഇ​ന്ത്യ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും സാ​ന്‍ ഫ്രാ​ന്‍​സിസ്‌​കോ​യി​ലേ​ക്ക് 15,298 കി​ലോ​മീ​റ്റ​ർ പ​റ​ക്കു​ന്ന​തി​ന് 14 മ​ണി​ക്കൂ​ര്‍ 30 മി​നി​റ്റാ​ണ് അ​ന്ന് എ​ടു​ത്ത​ത്.

സമയം തെറ്റാതെ ഒക് ലൻഡിൽ എത്തിയ വിമാനത്തിന് പരന്പരാഗത ജല പീരങ്കി അഭിവാദനവുമായി വരവേൽപ്പ് നൽകി. ബോയിംഗ് 777-200 വിമാനമാണ് ഖത്തർ എയർവേയ്സ് സർവീസിന് ഉപയോഗിക്കുന്നത്. വിമാനത്തിൽ 217 ഇക്കണോമി സീറ്റും 42 ബിസിനസ് ക്ളാസ് സീറ്റുമുണ്ട്.