യൂത്ത് ഫെസ്റ്റ് 2017
Saturday, February 4, 2017 8:30 AM IST
ന്യൂഡൽഹി: ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ ആതിഥേയത്വത്തിൽ നടത്തുന്ന വാർഷിക കലാമേള ഫെബ്രുവരി അഞ്ചിന് സെന്‍റ് പോൾസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

ഡൽഹി ഭദ്രാസന സെക്രട്ടറി എം.എസ്. സഖറിയ റന്പാൻ ഉദ്ഘാടനം ചെയ്യും. ഭദ്രാസനത്തിന്‍റെ ഡൽഹി രാജസ്ഥാൻ, പഞ്ചാബ്, യുപി, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി വിവിധ യൂണിറ്റുകളിൽനിന്നുള്ള യുവതി യുവാക്കൾ സംഗീതം, പ്രസംഗം, വേദവായന, ബൈബിൾ ക്വിസ്, കീബോർഡ് വായന, നിശബ്ദനാടകം എന്നിവയിൽ കഴിവ് പ്രദർശിപ്പിക്കും. ഡൽഹി ഭദ്രാസനത്തിന്‍റെ സംഗീതവിഭാഗമായ ഓർത്തഡോക്സ് സ്കൂൾ ഓഫ് സേക്രഡ് മ്യൂസിക്കിന്‍റെ ഭാഗമായി ഇടവകകളിൽനിന്നുള്ള ഗായകസംഘത്തിന്‍റെ പ്രത്യേക മത്സരവും അരങ്ങേറും. ചടങ്ങുകൾക്ക് കത്തീഡ്രൽ വികാരി ഫാ. ഷാജി ജോർജ്, സഹ വികാരി ഫാ. ജോണ്‍സണ്‍ ഐപ്പ്, യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ. അജു ഏബ്രഹാം, സെക്രട്ടറി സാമുവൽ ജോർജ് എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: ജോജി വഴുവാടി