കൗണ്‍സിലിംഗ് 19ന്
Saturday, February 4, 2017 8:30 AM IST
ന്യൂഡൽഹി: ഡൽഹി ട്രാവൻകൂർ ക്ലബിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 19ന് (ഞായർ) ഉച്ചകഴിഞ്ഞ് 2.30 മുതൽ ആർകെ പുരം കേരള സ്കൂളിൽ നടക്കുന്ന ക്ലാസിൽ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ പരീക്ഷാ ഭീതി അകറ്റാനും പരീക്ഷയ്ക്കുവേണ്ടി എങ്ങനെ, എന്തൊക്കെ തയാറെടുപ്പുകൾ വേണമെന്നും കുട്ടികൾക്കിടയിൽ അവബോധം ഉണ്ടാക്കുവാനും അവരുടെ രക്ഷിതാക്കൾക്കുണ്ടായേക്കാവുന്ന മാനസികമായ പിരിമുറുക്കത്തിന് അയവുവരുത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയിൽ ഡൽഹി സർവകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല തുടങ്ങി മറ്റു പല പ്രമുഖ സർവകലാശാലകളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധർ മേൽനോട്ടം വഹിക്കും.

വിവരങ്ങൾക്ക്: എൻ. രവികുമാർ ഹരിപ്പാട് (പ്രസിഡന്‍റ്) 9891170853.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്