അബിജാൻ മലയാളീസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Thursday, February 2, 2017 6:05 AM IST
ഐവറികോസ്റ്റ്: അബിജാൻ മലയാളീസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഐവറികോസ്റ്റിലെ മലയാളി സമൂഹം ക്രിസ്മസ് -പുതുവത്സരം പുതുമയാർന്ന പരിപാടികളോടെ ആഘോഷിച്ചു. കേരളീയ ഭക്ഷണങ്ങൾ തയാറാക്കുന്ന ലൈവ് തട്ടുകടയായിരുന്നു ആഘോഷങ്ങളുടെ പ്രത്യേക ആകർഷണം. കലാപരിപാടികളോടൊപ്പം നടത്തിയ വിവിധ കായിക മത്സരങ്ങളും ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. തുടർന്നു സമ്മാന വിതരണവും നടന്നു. അനീഷ് ദേവസ്യ, അജീഷ് ബാബു, ജഗദീഷ് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നല്കി.