കോംഗോയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു മൂന്നു മരണം
ഗോമ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു രണ്ടു റഷ്യന്‍ സൈനികര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. റഷ്യന്‍ നിര്‍മിത എംഐ24 ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. വിമതമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണു ഹെലികോപ്റ്ററുകള്‍ കൂടിയിടിച്ചത്. മോശം കാലാവസ്ഥയാണു ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കാന്‍ കാരണമായതെന്നു സൈനിക മേധാവി ജനറല്‍ ലെണ്‍ മുഷേല്‍ പറഞ്ഞു.