മലേഷ്യയിൽ ചൈനീസ് സഞ്ചാരികളുമായി പോയ ബോട്ട് കാണാതായി
Sunday, January 29, 2017 1:22 AM IST
ക്വലാലംപൂർ: മലേഷ്യയിലെ സാബാ തീരത്ത് ചൈനീസ് വിനോദ സഞ്ചാരികളുമായി പോയ ബോട്ട് കാണാതായി. 28 ചൈനീസ് സഞ്ചാരികൾ ഉൾപ്പെടെ 31 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് മലേഷ്യൻ മാരിടൈം അഥോറിറ്റി അറിയിച്ചു.

സാബായിലെ കോറ്റ കിനാബാലുവിൽനിന്ന് മെങ്കാളം ദ്വീപിലേക്ക് പോയ ബോട്ടാണ് കാണാതായത്. സംഭവത്തെ തുടർന്ന് വ്യോസേനയുടെയും നാവികസേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങിയതായി അധികൃതർ അറിയിച്ചു.