ഗാംബിയ: യഹിയ ജമ്മാഹ് നാടുവിട്ടത് ഖജനാവ് കൊള്ളയടിച്ച്
ബൻജുൾ: ഗാംബിയയിൽ യഹിയ ജമ്മാഹ് അധികാരമൊഴിഞ്ഞ് നാടുവിട്ടത് രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അയവുവരുത്തിയിരുന്നു. എന്നാൽ ജമ്മാഹ് പോയത് വെറും കൈയോടയല്ലെന്നാണ് പുതിയ വാർത്തകൾ. ദേശീയ ഖജനാവ് കൊള്ളയടിച്ചണ് മുൻ പ്രസിഡന്‍റ് രാജ്യം വിട്ടത്. 11.4 ലക്ഷം ഡോളറാണ് ജമ്മാഹ് കൊണ്ടു പോയത്.

ഖജനാവിലെ സ്വത്തുക്കളും ആഡംബര വാഹങ്ങളുമാണ് പ്രത്യേക വിമാനത്തിൽ അദ്ദേഹം കയറ്റിക്കൊണ്ടു പോയതെന്നും വിവരമുണ്ട്. ജമ്മാഹ് കടത്തികൊണ്ടു പോയ സാധനങ്ങൾ തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്‍റ് അദമാ ബാരോ പറഞ്ഞു.