വർഗീസ് മാത്യു ഡാളസിൽ നിര്യാതനായി
Wednesday, January 18, 2017 6:20 AM IST
മസ്കിറ്റ് (ഡാളസ്): കിടങ്ങന്നൂർ കോഴിമല പരേതരായ കെ.എം. മാത്യുവിന്റേയും ഏല്യാമ്മയുടേയും മകൻ വർഗീസ് മാത്യു (ഗാർലൻഡ് ഇൻഡിപെഡന്റ് സ്കൂൾ ഡിസ്ട്രിക്ട് ഉദ്യോഗസ്‌ഥൻ, ജോയിക്കുട്ടി –62) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 21ന് (ശനി) രാവിലെ 10 മുതൽ സെന്‍റ് പോൾസ് മാർത്തോമ ചർച്ചിൽ ആരംഭിച്ച് സംസ്കാരം സണ്ണിവെയ്ൽ ന്യൂഹോപ് മെമ്മോറിയൽ ഗാർഡൻസിൽ.

ഭാര്യ സൂസൻ നാരങ്ങാനം കണ്ടൻകുളത്ത് കുടുംബാംഗം. മക്കൾ: ആശ ജോബി (ഗാർലന്‍ഡ്), അനിഷ്, കൊച്ചുമകൾ ജിയ ജോബി.

1993 ൽ അമേരിക്കയിൽ എത്തിയ ജോയിക്കുട്ടി പ്രഫഷണൽ ഒപ്റ്റിക് സപ്ലൈ, ‘ഡാളസ് മോണിംഗ് ന്യൂസ’ എന്നീ സ്‌ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതൻ ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ഇടവകാംഗമാണ്.

പൊതുദർശനം 20ന് (വെള്ളി) വൈകുന്നേരം ആറിന് സെന്‍റ് പോൾസ് മാർത്തോമ ചർച്ച്, 1009 ബാർണീസ് ബ്രിഡ്ജ് റോഡ്, മസ്കിറ്റ്, ടെക്സസ് 75150.

തൽസമയ പ്രക്ഷേപണം Thoolikausa.com ൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: അനിഷ് 469 826 1429.

റിപ്പോർട്ട്: പി.പി. ചെറിയാൻ