നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയെ നിരോധിക്കാനാവില്ല: ജർമൻ സുപ്രീം കോടതി
Wednesday, January 18, 2017 3:52 AM IST
ബെർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻപിഡി) നിരോധിക്കാനാവില്ലെന്ന് ജർമൻ പരമോന്നത കോടതി ഉത്തരവായി. ജർമൻ ജനാധിപത്യത്തിന് വൻ ഭീഷണിയാണ് എൻപിഡി പാർട്ടിയെന്ന സർക്കാർ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി. പാർട്ടിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജർമൻ ഉപരിസഭ (ബുണ്ടസ്റാറ്റ്) യാണ് കോടതിയെ സമീപിച്ചത്.

കാൾസ് റൂവിൽ സ്‌ഥിതിചെയ്യുന്ന സുപ്രീം കോടതിയുടെ ഭരണ ഘടനാ ബഞ്ചാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റീസ് അന്ത്രയാസ് ഫോസ്കുളെയാണ് വിധി പ്രസ്താവം നടത്തിയത്.

സ്വദേശിവത്കരണവും ജർമനി ജർമൻകാരുടെതാണെന്നുള്ള മുറവിളിയും ഉൾപ്പെടുത്തി വിദേശ വിദ്വേഷവും തീവ്രവാദ സ്വഭാവവും എൻപിഡിയെ സാധാരണക്കാരിൽ നിന്നും അകറ്റുന്നു. എൻപിഡിയെ നിരോധിക്കാൻ സർക്കാരുകൾ 2003 മുതൽ നടത്തുന്ന ശ്രമം ഇതു നാലാം തവണയാണ് സുപ്രീം കോടതിയിൽ പരാജയപ്പെടുന്നത്. പാർട്ടിക്കാർക്ക് ഹിറ്റ്ലറുടെ ചെയ്തികളോട് അനുഭാവമുള്ളവരാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ