ബോ മൗണ്ടിൽ ഇന്ത്യൻ ദേശീയഗാന പഠന ക്ലാസ്
Wednesday, January 18, 2017 3:48 AM IST
ഡബ്ളിൻ: ഒഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ദേശീയഗാന പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ജനുവരി 28ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 ന് ഡബ്ളിനിലെ ബോമോണ്ട് നേറ്റിവിറ്റി ചർച്ച് പാരിഷ് ഹാളിലാണ് പരിപാടി.

ഇന്ത്യൻ റിപ്പബ്ളിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കുവേണ്ടി ഇന്ത്യൻ ദേശീയഗാന പഠന ക്ലാസിൽ സംഗീത രംഗത്തെ പ്രമുഖരാണ് നയിക്കുന്നത്. പരിപാടിയിലേക്ക് ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഒഐസിസി സെക്രട്ടറി സാൻജോ മുളവരിക്കൽ അറിയിച്ചു.