നീവ എയർപോർട്ടിൽ ഷൂ സ്കാനർ മാറ്റ്
Tuesday, January 17, 2017 5:31 AM IST
സൂറിച്ച്: ജനീവ എയർപോർട്ടിലെ സെക്യുരിറ്റി ചെക്കിന് ഷൂ ഊരണമോ വേണ്ടയോ എന്നു ഇനി ഷൂ സ്കാനർ മാറ്റ് പറയും. മെറ്റൽ ഡിക്ടറ്ററിൽ ബീപ്പ് അടിക്കുമ്പോൾ തിരിച്ചു പോയി സെക്യുരിറ്റി സ്കാനർ ബാൻഡിൽ ഷൂ ഊരി വെക്കുന്ന നിലവിലെ രീതിക്കാണ് ഇതോടെ മാറ്റം വന്നത്.

സെക്യുരിറ്റി ബാൻഡിൽ ഹാൻഡ് ബാഗേജ് സ്കാനിങ്ങിനായി വിട്ടശേഷം, അടുത്തുള്ള ഷൂ സ്കാനർ മാറ്റിൽ ഷൂവുമായി കേറി നിൽക്കുക. മെറ്റലിന്റെ സാന്നിധ്യം കണ്ട് ബീപ്പ് അടിക്കുന്നെങ്കിൽ, ഷൂ ഊരി സെക്യുരിറ്റി ബാൻഡിൽ സ്കാനിങ്ങിനു വിടുക. ഇല്ലെങ്കിൽ മെറ്റൽ ഡിക്ടറ്ററിലൂടെ കടന്ന് പോവുക എന്നതാണ് ഷൂ സ്കാനർ മാറ്റിന്റെ ഗുണം.

യാത്രക്കാരന് സൗകര്യവും, സെക്യുരിറ്റി ചെക്കിൽ സമയ ലാഭവും നൽകുന്ന സെൻസർ ഘടിപ്പിച്ച സ്കാനർ മാറ്റ്, സ്വിസ്സിലെ ലോസാനിലെ സെഡക്ട് എന്ന സ്‌ഥാപനത്തിന്റെ സൃഷ്‌ടിയാണ്. നിലവിലുള്ള സെക്യുരിറ്റി ചെക്കിൻ വെയ്റ്റിംഗ് സമയം, ഷൂ സ്കാനർ മാറ്റിലൂടെ എട്ട് ശതമാനത്തോളം കുറക്കാൻ സാധിച്ചെന്ന് ജനീവ എയർപോർട് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.

റിപ്പോർട്ട്: ടിജി മറ്റം