ബ്രിട്ടനുമായി പ്രത്യേക ബന്ധം വേണം ; യൂറോപ്യൻ യൂണിയൻ
Monday, January 16, 2017 7:29 AM IST
ബ്രസൽസ്: ബ്രെക്സിറ്റ് പൂർത്തിയായാലും ബ്രിട്ടനുമായി യൂറോപ്യൻ യൂണിയൻ പ്രത്യേക ബന്ധം തുടരണമെന്നും ലണ്ടൻ നഗരത്തിൽ പ്രവേശനം അനുവദിക്കപ്പെടേണ്ടത് യൂറോപ്യൻ രാജ്യങ്ങളുടെ ആവശ്യമാണെന്നും മൈക്കൽ ബാർനിയർ. ബ്രെക്സിറ്റ് ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ നിയോഗിച്ചിരിക്കുന്ന പ്രതിനിധിയാണ് ബാർനിയർ.

ചില ഇളവുകൾ ബ്രിട്ടന് അനുവദിക്കുക എന്നത് അനിവാര്യമാണ്. അത് മേഖലയുടെ സാമ്പത്തിക സുസ്‌ഥിരതയ്ക്ക് ആവശ്യമാണെന്നും യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതു സാധിക്കുന്നില്ലെങ്കിൽ സാമ്പത്തിക അനിശ്ചിതാവസ്‌ഥയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞതായി യോഗത്തിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, മിനിറ്റ്സ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ