വേൾഡ് മലയാളി ഫെഡറേഷൻ കെനിയ ചാപ്റ്റർ ആരംഭിച്ചു
Saturday, January 14, 2017 11:03 AM IST
നെയ്റോബി: വേൾഡ് മലയാളി ഫെഡറേഷൻ കെനിയ ചാപ്റ്റർ ആരംഭിച്ചു.
നെയ്റോബിയിൽ നടന്ന യോഗത്തിൽ സംഘടനയുടെ ഗ്ലോബൽ ഡയറക്ടർ പ്രിൻസ് പള്ളികുന്നേൽ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു . കേരളം അസോസിയേഷൻ മുൻ ചെയർമാൻ ബാബു ഓടോളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പുതിയ ഭാരവാഹികളായി ഫാ. സണ്ണി വെട്ടിക്കൽ (രക്ഷാധികാരി), ജി.പി. രാജ്മോഹൻ (പ്രസിഡന്റ്), ആഷലി ജേക്കബ് (സെക്രട്ടറി), മണി കുന്നുമ്മൽ (വൈസ് പ്രസിഡന്റ്), വി.പി. അജിത് കുമാർ, സുരേഷ് ഓച്ചിറ (ചാരിറ്റി കൺവീനർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബാബു ഓടോളിൽ, നിഷാദ് രാമകൃഷ്ണൻ, ഡോ. റാഫി പോൾ, സി.കെ. പ്രദീപ്, സനിൽ ജോസഫ്, തയിബ എന്നിവരെയും തെരഞ്ഞെടുത്തു.

രണ്ടു മാസങ്ങൾക്കു മുൻപാണ് വേൾഡ് മലയാളി ഫെഡറേഷൻ നിലവിൽ വന്നത്. 40 രാജ്യങ്ങളിൽ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നു വരുന്നു. പ്രിൻസ് പള്ളികുന്നേൽ (ഗ്ലോബൽ കോഓർഡിനേറ്റർ, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പിൽ (ജോയിന്റ് ഗ്ലോബൽ കോഓർഡിനേറ്റർ, ഇന്ത്യ), സ്റ്റാൻലി ജോസ് (സൗദി അറേബ്യ), ഡോണി ജോർജ് (ജർമനി), ഷമീർ യൂസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീർ കണ്ടതിൽ (ഫിൻലൻഡ്) എന്നിവര ടങ്ങിയ ഡബ്ല്യുഎംഎഫ് കോർ കമ്മിറ്റിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .