ജീവിത നവീകരണ ധ്യാനം 15 മുതൽ ഫെബ്രുവരി 15 വരെ
ജോഹന്നാസ്ബർഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ
വിശ്വാസത്തിലും സ്നേഹത്തിലും പ്രാർഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ്
പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധ
സ്‌ഥലങ്ങളിൽ നടക്കും. ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ ജോഹന്നാസ്ബർഗ്, നെൽസ്പ്രിറ്റ്, മഫികെൻഗ്, ഉംറ്റാറ്റ, കോക്സ്റ്റഡ് എന്നിവിടങ്ങളിലാണ് ധ്യാനങ്ങൾ.

വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക
ജീവിത പ്രശ്നങ്ങൾ, പ്രാർഥനയോടെ അതിജീവിച്ച് ദൈവികസമാധാനവും
ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകൾക്ക് നന്മ
പകർന്നു നൽകാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത
പാഠങ്ങളും 36 വർഷത്തെ കൗൺസിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി
സ്റ്റീഫൻ നൽകുന്ന പ്രബോധനങ്ങൾ കുടുംബങ്ങൾക്ക് ഉണർവും
പ്രാർഥനാജീവിതത്തിനു ആഴവും നൽകുന്നു. കൗൺസിലിംഗിന് സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജിജു (സൗത്ത് ആഫ്രിക്ക) +27 730 735 735

Email: worldpeacemissioncouncil@gmail.com

റിപ്പോർട്ട്: കെ.ജെ.ജോൺ