കൊളോണിൽ ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും തിരുനാൾ ജനുവരി 15 ന്
Saturday, January 14, 2017 8:39 AM IST
കൊളോൺ: ഭാരതസഭയ്ക്കു മുതൽക്കൂട്ടായി മാറിയ വിശുദ്ധരായ ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും തിരുനാൾ കൊളോണിലെ ഇന്ത്യൻ സമൂഹം ആഘോഷിക്കുന്നു.

ജനുവരി 15ന് (ഞായർ) വൈകുന്നേരം അഞ്ചിന് കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിലാണ് (St.Theresia, An St Theresia 6, 51067 Koeln) തിരുക്കർമങ്ങൾ.

2016 ൽ കമ്യൂണിറ്റിയിൽ വിവാഹിതരായ നവദമ്പതികളെയും വിവാഹത്തിന്റെ ജൂബിലി നിറവിൽ (10, 25, 30, 35,40,45 വർഷം) എത്തിയ ദമ്പതികളെയും സന്യസ്ത ജീവിതത്തിൽ വ്രതവാഗ്ദാനത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും ദിവ്യബലിക്കുശേഷം ആദരിക്കും.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കൺവീനർ, കോർഡിനേഷൻ കമ്മിറ്റി) 0221 5904183.*

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ