ജസോള ഫാത്തിമ മാതാ ദേവാലയത്തിൽ ജാഗരണ പ്രാർഥന 14ന്
Friday, January 13, 2017 10:01 AM IST
ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫോറോന ദേവാലയത്തിൽ ജാഗരണപ്രാർഥന ജനുവരി 14ന് (ശനി) നടക്കും. വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ. മാത്യു കൊച്ചുവിട്ടിൽ കാർമികത്വം വഹിക്കും.

ജപമാല, വിശുദ്ധ കുർബാന, നൊവേന, ബൈബിൾ പ്രഘോഷണം, ജാഗരണ പ്രാർഥന, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, തൈലാഭിഷേകം എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. ഫൊറോന വികാരി ഫാ. ജേക്കബ് നങ്ങേലിമാലിൽ, ഫാ. വിനോദ് മൂഞ്ഞേലി എന്നിവർ നേതൃത്വം നല്കും. കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.