യുക്മ തെരഞ്ഞെടുപ്പ് 2017: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
Friday, January 13, 2017 9:56 AM IST
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള ജനാധിപത്യ പ്രക്രിയയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ജനുവരി 21, 22 (ശനി, ഞായർ) തീയതികളിൽ നടക്കുന്ന റീജൺ തെരഞ്ഞെടുപ്പുകൾക്കും 28 ന് നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിനും വോട്ടു ചെയ്യുവാൻ അർഹരായ അസോസിയേഷൻ പ്രതിനിധികളുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

വിവിധ റീജണുകളിൽ നിന്നുള്ള അംഗ സംഘടനകളിലെ പ്രതിനിധികളുടെ കരട് വോട്ടർ പട്ടിക ചുവടെ:

UUKMA EAST ANGLIA REGION
UUKMA EAST AND WEST MIDLANDS REGION
UUKMA NORTHWEST REGION
UUKMA SOUTH EAST REGION
UUKMA SOUTH WEST REGION
UUKMA WALES REGION
UUKMA YORKSHIRE & HUMBER REGION


വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചു കൃത്യത ഉറപ്പുവരുത്തണമെന്ന് എല്ലാ യുക്മ പ്രതിനിധികളോടും അംഗ അസോസിയേഷൻ ഭാരവാഹികളോടും റീജണൽനാഷണൽ പ്രവർത്തകരോടും യുക്മ ദേശീയ നിർവാഹക സമിതി അഭ്യർഥിച്ചു. പട്ടിക സംബന്ധമായ ആക്ഷേപങ്ങൾക്കോ തിരുത്തലുകൾക്കോ യുക്മ പ്രസിഡന്റിനെയോ ജനറൽ സെക്രട്ടറിയെയോ ([email protected]) ബന്ധപ്പെടെണ്ടതാണ്.

തിരുത്തലുകൾക്ക് ശേഷമുള്ള അവസാന ലിസ്റ്റ് ജനുവരി 16ന് പ്രസിദ്ധീകരിക്കും. കരട് വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ്, വ്യക്‌തമായ എന്തെങ്കിലും കാരണങ്ങൾകൊണ്ട് പ്രതിനിധി ലിസ്റ്റ് സമർപ്പിക്കുവാൻ സാധിക്കാതെവന്ന അസോസിയേഷനുകൾക്ക് ജനുവരി 15ന് മുൻപായി പേരുകൾ ചേർക്കാൻ അവസരം ഉണ്ടായിരിക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞ ആറ് റീജണുകളിൽ നോർത്ത് വെസ്റ്റ് ഒഴികെ മറ്റെല്ലായിടത്തും റീജണൽ പ്രസിഡന്റുമാരും സെക്രട്ടറിമാരും വഴിയാണ് അംഗ അസോസിയേഷനുകളിൽ നിന്നുള്ള യുക്മ പ്രതിനിധികളുടെ ലിസ്റ്റ് തയാറാക്കുന്നത്. നോർത്ത് വെസ്റ്റ് റീജണിലെ പ്രതിനിധി ലിസ്റ്റ് ദേശീയ ജനറൽ സെക്രട്ടറി അസോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെട്ടാണ് തയാറാക്കുന്നത്.

21ന് നാല് റീജണൽ തെരഞ്ഞെടുപ്പുകൾ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജണൽ തെരഞ്ഞെടുപ്പ് കേംബ്രിഡ്ജിലും നോർത്ത് വെസ്റ്റ് റീജയണിലെ മാഞ്ചസ്റ്ററിലും സൗത്ത് ഈസ്റ്റ് റീജണലിലെ വോക്കിംഗിലും ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജണിലെ തെരഞ്ഞെടുപ്പ് ബർമിംഗ്ഹാമിലും നടക്കും.

22ന് സൗത്ത് വെസ്റ്റ് റീജണിലെ തെരഞ്ഞെടുപ്പ് ഓക്സ്ഫോഡിലും യോർക്ക് ഷെയർ ആൻഡ് ഹംബർ റീജണിലേത് ലീഡ്സിലും നടക്കും.

റിപ്പോർട്ട്: സജീഷ് ടോം