കോംഗോയിൽ അയ്യപ്പ വിളക്ക് നടത്തി
കിൻഷാസ (കോംഗോ): കിൻഷാസ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള അയ്യപ്പ വിളക്ക് ഉത്സവം ഈ വർഷവും കിൻഷാസ കോംഗോ ഹിന്ദു മണ്ഡൽ അമ്പലത്തിൽ പൂർവാധികം ഭംഗിയായി ആഘോഷിച്ചു.

ജനുവരി നാലിന് ഗണപതി ഹോമത്തോടെ തുടങ്ങിയ ആഘോഷ പരിപാടികൾ അർച്ചനയും ശരണഘോഷവും വിവിധതരം പൂജകളോടെ നടന്നു. കോംഗോ ഇന്ത്യൻ അംബാസഡർ അശോക് വാര്യർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. വൈകുന്നേരം നടന്ന സംഗീതാർച്ചനക്ക് ശ്രീ അയ്യപ്പ സേവാ സംഘം പ്രവർത്തകർ നേതൃത്വം നൽകി. തുടർന്നു നടന്ന കർപ്പൂര വിളക്കിലും പ്രസാദ ഊട്ടിലും നിരവധിയാളുകൾ പങ്കെടുത്തു.

റിപ്പോർട്ട്: രാജേഷ് രവീന്ദ്രൻ