കേബ്രിഡ്ജ് കേരള കൾച്ചറൽ അസോസിയേഷൻ ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു
Thursday, January 12, 2017 8:45 AM IST
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് കേരള കൾച്ചറൽ അസോസിയേഷൻ വിവിധ പരിപാടികളോടെ ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു. ക്യൂൻ എഡിത്ത് സ്കൂൾ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ കാനോൻ ജോൺമിൻ ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടർ ശ്രീകുമാർ സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സികെസിഎ പ്രസിഡന്റ് അഡ്വ. ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ഫാ. അലക്സ്, ഫാ. പീറ്റർ വിവിൻ സേവ്യർ, വിൻസെന്റ് കുര്യൻ, ബിജലി ജോയി, റാണി കുര്യൻ എന്നിവർ പ്രസംഗിച്ചു.

കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, ക്രിസ്മസ് ഡിന്നർ, യുകെയിലെ പ്രശസ്ത ഗായകർ അണിനിരക്കുന്ന ഗാനമേള തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഷിബി സിറിയക് മല്ലപ്പള്ളി, ജോയി വള്ളവൻകാട്, റിറ്റി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ