സ്വിസിലെ തൊഴിലില്ലായ്മ പ്രതിമാസം ഒന്നര ലക്ഷം
Wednesday, January 11, 2017 8:31 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ പോയ വർഷം പ്രതിമാസം ശരാശരി ഒന്നര ലക്ഷം പേരാണ് ജോലിക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. വർഷാവസാനം തൊഴിലില്ലായ്മ 3.5 ശതമാനത്തിൽ എത്തിയെങ്കിലും 2016 ലെ മൊത്തം ശരാശരി 3.3 ആയിരുന്നുവെന്ന് ഫെഡറൽ ബ്യൂറോ ഫോർ ഇക്കണോമിക് അഫയേഴ്സ് പത്രകുറിപ്പിൽ അറിയിച്ചു.

നിർമാണ, മരാമത് ജോലികൾ നടക്കാത്ത വിന്റർ മാസങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ. 2015 നെ അപേക്ഷിച്ച് തൊഴിൽ നഷ്‌ടപ്പെട്ടവരുടെ എണ്ണത്തിൽ 10124 പേരുടെ വർധനവാണ് പോയവർഷം ഉള്ളത്. 16–24 പ്രായപരിധിയിലുള്ള 19216 പേരാണ് ജോലിക്കായി കാത്തിരിക്കുന്നത്. എന്നാൽ 50 വയസിന് മുകളിലുള്ളവരിലെ തൊഴിലില്ലായ്മ 2015 ലെ 0.2 ശതമാനത്തിൽ നിന്നും 2.8 ശതമാനമായി വർധിച്ചെന്നും ഇക്കണോമിക് അഫയേഴ്സ് ബ്യൂറോയുടെ മുന്നറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: ടിജി മറ്റം