വേൾഡ് മലയാളി ഫെഡറേഷന് ടാൻസാനിയയിൽ പുതിയ പ്രൊവിൻസ്
Monday, January 9, 2017 8:27 AM IST
ദാർ എസ് സലാം: ആഫ്രിക്കൻ വൻകരയുടെ കിഴക്കു തീരത്തുള്ള രാജ്യമായ ടാൻസാനിയയിൽ (യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ) വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) പ്രൊവിൻസ് നിലവിൽ വന്നു.

പുതിയ ഭാരവാഹികളായി സിനോഷ് സേവ്യർ (പ്രസിഡന്റ്), വിനയൻ ബെനഡിക്ട് (വൈസ് പ്രസിഡന്റ്), സോജൻ ജോസഫ് (സെക്രട്ടറി) ജോസ് തോമസ് (ജോയിന്റ് സെക്രട്ടറി), കെ.പി. ഷബീർ (ട്രഷറർ), ഹരികുമാർ നായർ (ചാരിറ്റി കൺവീനർ) എന്നിവരെയും എക്സിക്യൂട്ടീവ് മെംബർമാരായി ഷാനി മൊയ്തു, റോഷൻ ചാക്കോ, എ.പി. വിനോദ് ചന്ദ്രൻ, ഷിബു കുറുപ്പ്, പോൾ തോമസ്, സ്മിത ഷിബു എന്നിവരെയും തെരഞ്ഞെടുത്തു.
മറാട്ട ക്ലബിൽ കൂടിയ സമ്മേളനത്തിൽ ഡബ്ല്യുഎംഎഫ് ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ പുതിയ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മലയാളി അസോസിയേഷനായ കലാമണ്ഡലത്തിന്റെ സെക്രട്ടറി വിനയൻ ബെനഡിക്ട്, ഹരികുമാർ നായർ, സിനോഷ് സേവ്യർ, സോജൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോബി ആന്റണി