മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ പൗരോഹിത്യവാർഷികവും ക്രിസ്മസ് ആഘോഷവും
Monday, December 19, 2016 9:03 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുപ്പത്തിമൂന്നാമത് പൗരോഹിത്യവാർഷികവും രൂപതയിലെ വൈദികരും സന്യസ്തരും അല്മായപ്രതിനിധികളും ചേർന്നുള്ള ക്രിസ്മസ് ആഘോഷവും നടന്നു.

കരോൾബാഗിലെ ബിഷപ് ഹൗസിൽ മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മോൺ. ജോസ് ഇടശേരി വചന സന്ദേശം നൽകി. പൗരോഹിത്യത്തിന്റെ മുപ്പത്തിമൂന്നാമത് വാർഷികം ആഘോഷിക്കുന്ന മാർ ഭരണികുളങ്ങരക്ക് ഫാ. ജേക്കബ് നങ്ങേലിമാലിൽ അനുമോദനങ്ങൾ അർപ്പിച്ചു. തുടർന്ന് മെത്രാപ്പോലീത്ത കേക്ക് മുറിച്ച് പൗരോഹിത്യത്തിന്റെ വാർഷിക ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്തു. വിശുദ്ധ ചാവറ കുര്യാക്കോസ് മൈനർ സെമിനാരിയിലെ ഒന്നാം വർഷ വൈദികവിദ്യാർഥികളുടെ കരോൾ ഗാനാലാപനവും തുടർന്ന് സ്നേഹവിരുന്നും അരങ്ങേറി.