നൈജീരിയയിൽ ചാവേർ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
Saturday, December 10, 2016 6:34 AM IST
യോലാ: വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരി പട്ടണത്തിനു സമീപമുള്ള പച്ചക്കറി മാർക്കറ്റിൽ രണ്ടു വനിതകൾ നടത്തിയ ചാവേർ ആക്രമണത്തിൽ കുറഞ്ഞതു 30 പേർ കൊല്ലപ്പെട്ടു. 67 പേർക്കു പരിക്കേറ്റു.ബോക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.