ഡോ. ആനി കടവിലിന്റെ സംസ്കാരം ശനിയാഴ്ച
Thursday, December 8, 2016 2:50 AM IST
ന്യൂയോർക്ക്: സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ സീനിയർ വൈദീകനും പാസ്റ്ററൽ കെയർ സർവീസ് ഡയറക്ടറുമായ ഏബ്രഹാം കടവിൽ കോർഎപ്പിസ്കോപ്പയുടെ ഭാര്യ ഡോ. ആനി കടവിൽ (84) ഡിസംബർ മൂന്നാം തീയതി ശനിയാഴ്ച നിര്യാതയായി. ഡിസംബർ ഒമ്പതാം തീയതി വെള്ളിയാഴ്ച അഞ്ചു മുതൽ ഒമ്പതു വരെ പൊതുദർശനവും ശനിയാഴ്ച രാവിലെ പത്തിനു സംസ്കാര ശുശ്രൂഷകളും നടക്കും. അമേരിക്കയിലെ ക്നാനായ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതാണ്.

ഡോ.ജോൺ കടവിൽ (ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ) പുത്രനും, എലിസബത്ത് കടവിൽ (എഫ്ഡിഎ) ജാമാതാവുമാണ്. ജോഷ്വ, റേച്ചൽ, റിബേക്ക എന്നിവർ കൊച്ചുമക്കളാണ് (എല്ലാവരും ബാൾട്ടിമോർ)

കോട്ടയം പാറത്തോട് കണ്ണന്താനം കുടുംബാംഗമാണ് പരേത. പരേതരായ കെ.ഒ. തോമസിന്റേയും അന്നമ്മയുടേയും പുത്രിയാണ്. പരേതരായ കെ.ടി. ജോസഫ്, കെ.ടി. തോമസ്, കെ.ടി. മാത്യു എന്നിവർ സഹോദരന്മാരും പരേതരായ തെയ്യാമ്മ ജോൺ (കരിങ്ങണാമറ്റം), ചിന്നമ്മ ബേബി (ചിറത്തിലാട്ട്) എന്നിവരും മറിയാമ്മ കുര്യാക്കോസ് (ചെന്നിക്കര, കോട്ടയം) സഹോദരമാരുമാണ്.

മലങ്കര ആർച്ച് ഡയോസിസ് അധിപനും പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത പരേതയുടെ വേർപാടിൽ അഗാധമായ ദുഖം രേഖപ്പെടുത്തി. ആർച്ച് ഡയോസിസ് സെക്രട്ടറി റവ.ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി, ക്ലേർജി സെക്രട്ടറി വെരി റവ. ബോബി ജോസഫ് കോർഎപ്പിസ്കോപ്പ, ഭദ്രാസന ട്രഷറർ ചാണ്ടി തോമസ് സിപിഎ, ജോയിന്റ് ട്രഷറർ സിമി ജോസഫ് എന്നിവരും അനുശോചിച്ചു.

പരേതയോടുള്ള ആദരസൂചകമായി പാറത്തോട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, പാറത്തോട് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, തൃക്കോതമംഗലം സെന്റ് മേരീസ് ബേത്ലഹേം പള്ളി എന്നിവയുടെ സംയുക്‌ത സഹകരണത്താൽ ഞായറാഴ്ച പാറത്തോട് ശാലേം കുടുംബ ഭവനത്തിൽ പ്രത്യേക അനുസ്മരണ ശുശ്രൂഷകളും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും.

Wake Service:
Friday, December 09, 5 pm 9 pm.
Funeral Service
Saturday , December 10, 10 am to 1 pm.
@Church of Resurrection 3175 Paulskirk Drive, Ellicott city, MD 21042.
ബിജു ചെറിയാൻ (ന്യൂയോർക്ക്) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം