ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് പുതിയ നേതൃത്വം
Wednesday, December 7, 2016 10:12 AM IST
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

നവംബർ 27ന് പമ്പ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് പോൾ പ്രവർത്തന റിപ്പോർട്ടും കണക്കുകൾ ട്രഷറർ സുരേഷ് നായരും അവതരിപ്പിച്ചു. യോഗത്തിൽ 2016ലെ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി റോണി വർഗീസ് (ചെയർമാൻ), സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി), ടി.ജെ. തോംസൺ (ട്രഷറർ), എന്നിവരേയും എക്സിക്യൂട്ടീവ് വൈസ് ചെയർമാരായി സുധ കർത്ത, ജോർജ് ഓലിക്കൽ, ഫീലിപ്പോസ് ചെറിയാൻ, ചാക്കോ ഏബ്രാഹം എന്നിവരേയും ജോഷി കുര്യക്കോസ് (സെക്രട്ടറി), ലീനോ സ്ക്കറിയ (ജോ. ട്രഷറർ), മാത്യു സക്കറിയ (പിആർഒ), രാജൻ സാമുവൽ (ഓണാഘോഷ ചെയർമാൻ), സജി കരിംകുറ്റിയിൽ (കേരളദിനാഘോഷ ചെയർമാൻ), ദിലീപ് ജോർജ് (സ്പോർട്സ്), ജോൺ പി. വർക്കി, റോയി സാമുവൽ (ഫുഡ്), ജീമോൻ ജോർജ,് സാജൻ വർഗീസ് (ഓഡിറ്റർ) എന്നിവരേയും തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: റോണി വർഗീസ് (ചെയർമാൻ) 267 243 9229, സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 267 322 8527, ടി.ജെ. തോംസൺ (ട്രഷറർ) 215 429 2442.

റിപ്പോർട്ട്: ജോർജ് ഓലിക്കൽ