ഡോണൾഡ് ട്രംപ് ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദ ഇയർ
Wednesday, December 7, 2016 8:22 AM IST
ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ മാസികയായ ടൈമിന്റെ പേഴ്സൺ ഓഫ് ദ ഇയർ ബഹുമതിക്ക് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അർഹനായി. നിരവധി പ്രമുഖരെ പിന്തള്ളിയാണ് ട്രംപ് ബഹുമതിക്ക് അർഹനായത്. ഓരോ വർഷവും ലോകത്തേയും വാർത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് പേഴ്സൺ ഓഫ് ദ ഇയർ ആയി ടൈം മാഗസിൻ തെരഞ്ഞെടുക്കുന്നത്.

ജർമൻ ചാൻസലർ ആംഗല മെർക്കൽ ആയിരുന്നു കഴിഞ്ഞ വർഷത്തെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ. പുരസ്കാരത്തിന്റെ റീഡേഴ്സ് പോളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.