അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
Tuesday, December 6, 2016 7:30 AM IST
ഡാളസ്: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു. ദ്രാവിഡ രാഷ്ര്‌ടീയത്തിന് കൃത്യമായ മാർഗനിർദേശം നൽകിക്കൊണ്ട് അതിനെ പുതിയ മാനങ്ങളിലേക്ക് ഉയർത്തിയ വ്യക്‌തി എന്ന നിലയിൽ രാഷ്ര്‌ടീയ ചരിത്രം ജയലളിതയെ എന്നെന്നും സ്മരിക്കുമെന്നും ജയലളിതയുടെ വിയോഗം തമിഴ്നാടിനു മാത്രമല്ല ഇന്ത്യയ്ക്ക് പൊതുവിലുള്ള നഷ്‌ടമാണെന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി തോമസ് സന്ദേശത്തിൽ പറഞ്ഞു. മലയാളികളെ സാഹോദര്യഭാവത്തോടെ കണ്ടിരുന്ന അയൽ സംസ്‌ഥാനത്തെ ഒരു നല്ല ഭരണാധികാരിയെയാണ് നഷ്‌ടമായതെന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.