ഹൊബാർട്ടിൽ മാർ ബോസ്കോ പുത്തൂരിന് ഉജ്‌ജ്വല സ്വീകരണം
Monday, December 5, 2016 10:18 AM IST
ഹൊബാർട്ട്: ഹ്രസ്വ സന്ദർശനാർഥം ടാസ്മാനിയയിലെത്തിയ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂരിന് ഉജ്‌ജ്വല സ്വീകരണം. തലസ്‌ഥാനമായ ഹൊബാർട്ടിലെ രാജ്യാന്തര വിമാനത്താവളത്തിൽ ന്യൂ നോർഫ്ലോക് സെന്റ് പീറ്റേഴ്സ് പള്ളിവികാരി ഫാ. ജയ്സൺ ജോസഫിന്റെ നേതൃത്വത്തിൽ വിശ്വാസികൾ അദ്ദേഹത്തെ സ്വീകരിച്ചു.

മെൽബൺ രൂപതാധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മാർ ബോസ്കോ പൂത്തൂർ ടാസ്മാനിയയിൽ എത്തുന്നത്. വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് വിശുദ്ധ ബലി അർപ്പിക്കുകയും വിശ്വാസികളുമായി നേരിട്ടു ആശയവിനിമയം നടത്തുകയും ചെയ്യുന്ന മാർ ബോസ്കോ പുത്തൂർ, ഹൊബാർട്ടിലെ സെന്റ് തോമസ് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിലും പങ്കെടുക്കുമെന്ന് ഫാ. ജയ്സൺ ജോസഫ് അറിയിച്ചു.

സ്വീകരണ യോഗത്തിൽ റോയ് മാത്യു വേണാട്, സോജൻ ജോസഫ്, ജിബി പുതുശേരി, ജിതിൻ ജോസ്, അഖിൽ ടോമി, ടോണി മണിമല തുടങ്ങി നിരവധി വിശ്വാസികളും പങ്കെടുത്തു.