വൈഎംഎ ഫാമിലി നൈറ്റ് ഡിസംബർ 16ന്
Monday, December 5, 2016 10:17 AM IST
ഷിക്കാഗോ: വൈഎംഎ ക്രിസ്മസ്– ന്യൂഇയർ ആഘോഷം ‘ഫാമിലി നൈറ്റ് 2016’ ഡിസംബർ 16–ന് വൈറ്റ് പ്ലെയിൻസിലെ റോയൽ പാലസിൽ നടക്കും. പ്രസിദ്ധ മലയാള സിനിമാതാരം മന്യ മുഖ്യാതിഥിയായിരിക്കും. ശാലിനി രാജേന്ദ്രനും ജെംസൺ കുര്യാക്കോസും നയിക്കുന്ന ഗാനമേള, നാട്യമുദ്രയുടെ നൃത്തനിർത്യങ്ങൾ, ഫെയ്സ് പെന്റിംഗിന്റെ വിചിത്രവിശേഷം തുടങ്ങിയവ ഫാമിലി നൈറ്റിനു മിഴിവേകും.

വൈഎംഎ അമേരിക്കയിലും കേരളത്തിലും പ്രശംസനീയമായ നിലയിൽ സാമൂഹ്യ–സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു. നിർധന കുടുംബങ്ങൾക്ക് വീട് നിർമണം, പഠനസഹായം, കാൻസർ രോഗികൾക്കുള്ള സഹായം, ആദിവാസികളുടെ ക്ഷേമ പദ്ധതികൾ തുടങ്ങിയവ എടുത്തപറയത്തക്കതാണ്.

പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് ഷോബി ഐസക്, സെക്രട്ടറി ബെൻ കൊച്ചീക്കാരൻ, ട്രഷറർ സുരേഷ് നായർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം