ആനി ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി
Monday, December 5, 2016 4:52 AM IST
ഹൂസ്റ്റൺ: ദീർഘകാലമായി ഹൂസ്റ്റണിൽ താമസിച്ചുവരുന്ന മല്ലപ്പള്ളി ഞാറക്കോട്ട് പയ്യമ്പള്ളിൽ സജി ഏബ്രഹാമിന്റെ പത്നി ആനി ഏബ്രഹാം (ജൂലി –49) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്കാരം പിന്നീട്. ജോഹനാ (കോളജ് വിദ്യാർത്ഥിനി), സ്കൂൾ വിദ്യാർത്ഥിനികളായ ജോനാഥൻ, ജെർമ്മി എന്നിവർ മക്കളാണ്. മല്ലപ്പള്ളി പനക്കമുറിയിൽ കുടുംബാംഗമാണ് പരേത. പരേതരായ തോമസ് ഏബ്രഹാം, മേരി ഏബ്രഹാം ദമ്പതികളാണു മാതാപിതാക്കൾ.

ആലീസ് ഈപ്പൻ (ന്യൂയോർക്ക്), തോമസ് ഏബ്രഹാം (ഷുഗർലാന്റ്, ടെക്സസ്), പനക്കമുറിയിൽ ഏബ്രഹാം (മിസ്സിസൂറി, ടെക്സസ്), മറിയാമ്മ ഏബ്രഹാം (ലോംഗ്ഐലന്റ്, ന്യൂയോർക്ക്) എന്നിവർ സഹോദരങ്ങളാണ്. ജോൺ ഈപ്പൻ (രാജൻ), വി.സി. ഏബ്രഹാം എന്നിവർ സഹോദരീ ഭർത്താക്കന്മാരും, ലില്ലിക്കുട്ടി ഏബ്രഹാം, ആൻ ഏബ്രഹാം എന്നിവർ സഹോദര ഭാര്യമാരുമാണ്.

ഹൂസ്റ്റൺ മെഡിക്കൽ സെന്ററിൽ ഫാർമസി ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്‌ഥയായിരുന്ന ആനി ഏബ്രഹാം സെന്റ് തോമസ് സിഎസ്ഐ ഇടവകാംഗമാണ്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: പനക്കമുറിയിൽ ഏബ്രഹാം (തമ്പി) 281 798 5946. ബിജു ചെറിയാൻ, ന്യൂയോർക്ക് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം