കേരളാ ഡിബേറ്റ് ഫോറം യുഎസ്എയുടെ മാഗ് ഇലക്ഷൻ ടെലി ഡിബേറ്റ് ഡിസംബർ ഏഴിന്
Monday, December 5, 2016 4:51 AM IST
ഹൂസ്റ്റൻ: മാഗിന്റെ (മലയാളി അസോസിയേഷൻ ഓഫ് ഗ്രെയിറ്റർ ഹൂസ്റ്റൻ) 2017ലെ പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്ന ഈ അവസരത്തിൽ താത്പര്യമുള്ള മാഗ് മെമ്പർമാർക്കും പ്രത്യേകമായി ഹൂസ്റ്റൻ നിവാസികളായ മലയാളികൾക്കുമായി ഡിസംബർ ഏഴാം തീയതി ബുധനാഴ്ച വൈകുന്നേരം 7:30 മുതൽ (സെൻട്രൽ ടൈം–ഹൂസ്റ്റൻ ടൈം) കേരളാ ഡിബേറ്റ് ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തിൽ ടെലികോൺഫറൻസ് മാതൃകയിൽ ടെലി ഡിബേറ്റ് സംഘടിപ്പിക്കുന്നു. മാഗിന്റെ ഇലക്ഷൻ പാനലുകളെ നയിക്കുന്നവർക്കും പാനലിലുള്ള എല്ലാ സ്‌ഥാനാർത്ഥികൾക്കും മറ്റു സ്വതന്ത്ര സ്‌ഥാനാർത്ഥികൾക്കും പങ്കെടുക്കാൻ വേണ്ടിയുള്ള ഒരു ക്ഷണക്കത്തായി കൂടെ ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ആർക്കും ഇതിൽ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം എന്നുള്ളത് ഓരോരുത്തരുടേയും സ്വതന്ത്ര തീരുമാനമാണ്. ഏതായാലും ഒരു സ്വതന്ത്ര ഏജൻസിയായ കേരളാ ഡിബേറ്റ് ഫോറം ഈ മാഗ് ഇലക്ഷൻ സ്വതന്ത്ര ടെലി ഡിബേറ്റിലേക്കും ഓപ്പൺ ഫോറത്തിലേക്കും ഏവരേയും സവിനയം സ്വാഗതം ചെയ്യുന്നു.

അനേകർ ശ്രദ്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ഈ ടെലി ഡിബേറ്റിൽ ഓരോ സ്‌ഥാനാർത്ഥികൾക്കും സ്വയം പരിചയപ്പെടുത്തുന്നതിനും വോട്ടുകൾ അഭ്യർത്ഥിക്കുന്നതിനും അവസരമുണ്ടായിരിക്കും. 2017ലേക്കുള്ള പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുവാനുള്ള തങ്ങളുടെ യോഗ്യത, മലയാളികളുടെ ഉന്നമനത്തിനായി മാഗിനെ എങ്ങിനെ രൂപകൽപ്പന ചെയ്ത് പ്രയോജനപ്പെടുത്തും, തങ്ങളുടെ പ്രവർത്തന പരിചയമെന്ത്, മികവെന്ത്, പതിവിൻപടിയുള്ള പ്രവർത്തനങ്ങൾക്കു പുറമെ എന്തെല്ലാം പുതുപുത്തൻ പദ്ധതികൾ ആവിഷ്കരിച്ചു നടത്താൻ പറ്റും, മാഗിന്റെ ഉയർച്ചക്കും വളർച്ചക്കും തങ്ങളുടെ സംഭാവനകൾ എന്താകും തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സജീവ ചർച്ചക്കും സംവാദങ്ങൾക്കും, ആരോഗ്യദായകങ്ങളായ വാദ പ്രതിവാദങ്ങൾക്കും അവസരമുണ്ട ായിരിക്കും. സങ്കുചിതമായ മതാധിഷ്ഠിത ചിന്തകൾ മാറ്റി നിർത്തി മലയാളികളെ കൂടുതലായി എങ്ങനെ സാമൂഹ്യ–സാംസ്ക്കാരിക സെക്കുലർ മുഖ്യധാരയിലേക്ക് കൊണ്ട ുവരാൻ ഏതേതു സ്‌ഥാനാർത്ഥികൾക്കു കഴിയും എന്നതിനെയൊക്കെ പറ്റിയുള്ള ചർച്ചകളും വാദപ്രതിവാദങ്ങളും തികച്ചും സൗഹാർദ്ദതയും നിഷ്പക്ഷതയും നിലനിർത്തിക്കൊണ്ടാകും ഈ ടെലിഡിബേറ്റ് നടത്തുക. സാമൂഹ്യ–സാംസ്ക്കാരിക സംഘടനാ പ്രവർത്തകരും എഴുത്തുകാരും സാഹിത്യകാരന്മാരും മാധ്യമ പ്രമുഖരും ഈ തെരഞ്ഞെടുപ്പ് ബോധവൽക്കരണ ടെലികോൺഫറൻസ് സംവാദത്തിൽ ആദ്യവസാനം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവതരണത്തിൽ തികച്ചും നിഷ്പക്ഷതയും നീതിയും പുലർത്തുന്ന കേരളാ ഡിബേറ്റ് ഫോറത്തിന്റെ ഈ സംവാദ പ്രക്രീയയിൽ ഏവരും മോഡറേറ്ററുടെ നിർദ്ദേശങ്ങളും അഭ്യർത്ഥനകളും കർശനമായി പാലിക്കേണ്ടതാണ്. ഈ സംവാദത്തിന്റെ നടത്തിപ്പിനും വിജയത്തിനും പങ്കെടുക്കുന്ന എല്ലാവരുടേയും പൂർണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്. ഏത് ഇലക്ഷൻ പാനലിലാണെങ്കിലും അല്ലെങ്കിലും പരസ്പര ബഹുമാനവും സൗഹാർദ്ദവും ഈ സംവാദത്തിൽ ഏവരും നിലനിർത്തണം. ഡിസമ്പർ 7–ാം തീയതി ബുധൻ വൈകുന്നേരം 7:30 മുതൽ (സെൻട്രൽ ടൈം–ഹ്യൂസ്റ്റൻ ടൈം) അവരവരുടെ ഫോൺ ഡയൽ ചെയ്ത് ടെലിഫോൺ ഡിബേറ്റിൽ പ്രവേശിക്കാവുന്നതാണ്.

ടെലികോൺഫറൻസ് ഡിബേറ്റിലേക്കായി ഡയൽ ചെയ്യേണ്ട നമ്പർ : 1–712–770–4160 അക്സസ് കോഡ് : 605988. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എ.സി. ജോർജ്‌ജ്: 281–741–9465, തോമസ് ഓലിയാൻകുന്നേൽ: 713–679–9950, മാത്യൂസ് ഇടപ്പാറ: 845–309–3671, ടോം വിരിപ്പൻ: 832–462–4596, മോട്ടി മാത്യു: 713–231–3735.

റിപ്പോർട്ട്: എ.സി. ജോർജ്