ആഫ്രിക്കൻ മിഷനിലേക്ക് മരിയൻ സൈന്യവും
Saturday, December 3, 2016 8:12 AM IST
ലണ്ടൻ: ഏതാനും വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ മാഞ്ഞൂരിൽ തുടക്കം കുറിച്ച മരിയൻ സൈന്യം ഇപ്പോൾ യുകെയിൽ നിന്നും അതിന്റെ പ്രവർത്തന മേഖല ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കുന്നു.

ഫാ. വിനീഷ് തോമസ് എംഎസ്എഫ്എസ് ആണ് മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ മൊസാംബിക്കയിലേക്ക് യാത്ര തിരിച്ചത്. പൗരോഹിത്യത്തിന്റെ രണ്ടാം വർഷം തികയുന്നതിനു മുൻപേ യുവത്വത്തിന്റെ പ്രസരിപ്പും മിഷനറിയുടെ തീഷ്ണതയുമായി അച്ചൻ മൊസാബിക്കിന്റെ തലസ്‌ഥാനമായ മാപ്പുട്ടോയിൽനിന്നും അഞ്ഞൂറ് കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിൽ സ്‌ഥിതി ചെയ്യുന്ന പള്ളി കേന്ദ്രീകരിച്ചാണ് ഫാ. വിനീഷ് തന്റെ പ്രവർത്തനങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത്. വർഷങ്ങൾക്കു മുൻപേ ഇന്ത്യയിൽ നിന്നും വന്ന രണ്ടു മിഷനറിമാർ അവിടെ ഉണ്ടായിരുന്നത് അച്ചനു സഹായമായി.

പോർച്ചുഗീസുകാരുടെ കോളനി ആയിരുന്നു മൊസാബിക്ക്. അതിനാൽ തന്നെ ക്രിസ്ത്യൻ രാജ്യവും. യുദ്ധങ്ങളും രാഷ്ര്‌ടീയ അരാജകത്വങ്ങളും സ്വാതന്ത്ര്യം നേടിയ രാജ്യത്തെ പട്ടിണിയിലേക്കും സംസ്കാര ശൂന്യതയിലേക്കും തള്ളിവിട്ടു. വിദ്യാഭ്യാസമോ, ഭവനമോ, അടിസ്‌ഥാനസൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമങ്ങൾ. ഇവിടേയ്ക്കാണ് അച്ചന്റെ മിഷൻ വ്യാപിക്കേണ്ടത്.

<ആ>ആഫ്രിക്കൻ മിഷനിലേക്ക് മരിയൻ സൈന്യവും

മരിയൻ സൈന്യത്തിനു ലഭിച്ച ഉൾവിളിയെന്നോണം മിഷൻ മേഘലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിനാവശ്യമായ പരിശുദ്ധാത്മ ശക്‌തിക്കുവേണ്ടി പ്രാർഥിച്ചു കാത്തിരിക്കുമ്പോഴാണ് മൊസാബിക്കിൽ നിന്നും അച്ചന്റെ ഇമെയിലും ഫോൺ കോളും പ്രാർഥനാ സഹായവും വിധവയുടെ താലന്തും തേടിയുള്ള സന്ദേശം വന്നത്. മരിയൻ സൈന്യത്തിന്റെ ഫോർമറായ ബ്രദർ സിജുവിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. സ്പിരിച്വൽ ഫാദറിന്റെയും കൂട്ടായ്മയുടേയും സഹകരണം ഉറപ്പുകൊടുത്തു.

വിവരങ്ങൾക്ക്: 07411228428.