കേളി യാത്രയയപ്പു നൽകി
Saturday, December 3, 2016 8:09 AM IST
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ചെക്കുട്ടിക്ക് കേളി കലാ സാംസ്കാരിക വേദി ബത്ത ഏരിയ കമ്മിറ്റി യാത്രയയപ്പു നൽകി.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയായ ചെക്കുട്ടി കഴിഞ്ഞ 29 വർഷമായി ബത്തയിൽ സ്വന്തമായി വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു. കേളി ബത്ത ഏരിയ കമ്മിറ്റി അംഗം, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേളി രൂപീകരണ കാലം മുതൽ സംഘടനാ രംഗത്തും ജീവകാരുണ്യ രംഗത്തും സജീവമായി പ്രവർത്തിക്കുകയും പൊതുരംഗത്തു നിറ സാന്നിധ്യവുമായിരുന്നു.

ബത്തയിൽ നടന്ന യാത്രയയപ്പു യോഗത്തിൽ കേളി ബത്ത ഏരിയ പ്രസിഡന്റ് സെൻ ആന്റണി അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിക്കുവേണ്ടി ഏരിയ സെക്രട്ടറിയും ജീവകാരുണ്യ കമ്മിറ്റിക്കുവേണ്ടി ജോയിന്റ് കൺവീനറും യൂണിറ്റിനുവേണ്ടി സെക്രട്ടറി ബാബുവും ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയ സെക്രട്ടറി സുധാകരൻ കല്യാശേരി, കേളി സെക്രട്ടറി റഷീദ് മേലേതിൽ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ കുഞ്ഞിരാമൻ, ദസ്തഗീർ, കെ.പി.എം. സാദിഖ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.ആർ.സുബ്രഹ്മണ്യൻ, സുരേന്ദ്രൻ കൂട്ടായി, പ്രിയേഷ്, ഉമ്മർകുട്ടി കാളികാവ് ബത്ത ഏരിയ രക്ഷാധികാരി കൺവീനർമാരായ ശിവദാസൻ അത്തോളി, പ്രഭാകരൻ കടന്നപ്പള്ളി, ഏരിയ ട്രഷറർ സി.ടി. പ്രകാശൻ, ഏരിയ വൈസ് പ്രസിഡന്റ് അലി താണിയൻ, ജോയിന്റ് സെക്രട്ടറി അബ്ദുൾ സമദ്

കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ അനിൽ അറയ്ക്കൽ ജോയിന്റ് കൺവീനർ കിഷോർ ഇ നിസാം കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രൻ, ചെക്കുട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഏരിയ കമ്മറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.