അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ യുഎഇ ദേശീയ ദിനം ആഘോഷിച്ചു
Saturday, December 3, 2016 8:09 AM IST
അബുദാബി: യുഎഇയുടെ നാല്പത്തഞ്ചാമത് ദേശീയ ദിനത്തിൽ 45 കലാകാരന്മാരെ ഒരേ വേദിയിൽ അണിനിരത്തി 45ഃ45 ടവീം എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിച്ചു.

45 ഗായകർ ഒരുമിച്ച് യുഎഇയുടേയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മൂന്നു മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ സെന്ററിലെ കലാകാരന്മാരും യുഎഇയിലെ മലയാളം മ്യൂസിക് ക്ലബിലെ കലാകാരന്മാരും ഒരുമിച്ചാണ് കലാപരിപാടികൾ അവതരിപ്പിച്ചത്.

ഐഎസ്സി ജനറൽ സെക്രട്ടറി റസൽ മുഹമ്മദ് സാലി, ട്രഷറർ കെ.വി. തസ്വീർ തുടങ്ങിയവർ പ്രസംഗിച്ചു. കലാവിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി പരിപാടികൾക്ക് നേതൃത്വം നൽകി. ശബ്നം ഷെറീഫ് അവതാരകയായിരുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള