ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ക്രിസ് മസ് സമ്മേളനം ഡിസംബർ പത്തിന്
Saturday, December 3, 2016 3:07 AM IST
ന്യൂയോർക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂയോർക്കിന്റെ ഈവർഷത്തെ ക്രിസ്മസ് സമ്മേളനം ഡിസംബർ പത്തിനു ശനിയാഴ്ച നടക്കുമെന്നു സെക്രട്ടറിയും പ്രസിഡന്റ് ഇലക്ടുമായ മേരി ഫിലിപ്പ് അറിയിച്ചു. ന്യൂയോർക്ക് ഫ്ളോറൽ പാർക്കിലെ ഹിൽസൈഡ് അവന്യൂവിലെ കേരളാ കിച്ചനിൽ രാവിലെ പതിനൊന്നിനാണ് സമ്മേളനം തുടങ്ങുന്നത്. ന്യൂയോർക്ക് സിറ്റി കൗൺസിൽമാൻ ബാരി ഗ്രോഡെൻചിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബിഹാർ ആശംസ നേരും. അടുത്ത പ്രവർത്തനകാലഘട്ടത്തിലേക്ക് തെരഞ്ഞെടുത്ത പ്രവർത്തകസമിതിയെ അന്ന് പരിചയപ്പെടുത്തും. കഴിഞ്ഞ പ്രവർത്തനകാല പ്രസിഡന്റ് ഉഷാ ജോർജ് അധ്യക്ഷത വഹിക്കും.

2017 18 പ്രവർത്തന സമയത്തേക്കുള്ള സമിതി: മേരി ഫിലിപ്പ് (പ്രസിഡന്റ്), താരാ ഷാജൻ (വൈസ് പ്രസിഡന്റ്), സിസിലി ജോയ് (സെക്രട്ടറി), ലീലാമ്മ അപ്പുക്കുട്ടൻ (ട്രഷറർ), ആന്റോ പോൾ (ജോയിന്റ് സെക്രട്ടറി), മറിയാമ്മ ചാക്കോ (ജോയിന്റ് ട്രഷറർ), പോൾ ഡി. പനയ്ക്കൽ, ഏലിയാമ്മ മാത്യു, ലിജോ ജോസഫ്, ലിസി അലക്സ് (ഏരിയാ കോർഡിനേറ്റർമാർ).കലാപരിപാടികളും വിഭവസമൃദ്ധമായ ലഞ്ചും സമ്മേളനത്തിനു നിറവും രുചിയും പകരും.

റിപ്പോർട്ട്: പോൾ ഡി പനയ്ക്കൽ