ബ്ലഡ് ഡോണർ ക്ലിനിക്ക് ഡിസംബർ പത്തിന്
Friday, December 2, 2016 10:11 AM IST
ടൊറന്റോ: കാനഡയിലെ മലയാളി നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ (സിഎംഎൻഎ) WRAP it up Red this Christmas you have the Power to Giive Life Donate Blood this Hollday Seson and Joint the Movement to give life at a blood. ca Canedian Blood Service സഹകരിച്ച് മിസിസൗഗയിലെ ഹാർട്ട് ലാന്റ് ബ്ലഡ് ഡോണർ ക്ലിനിക്കിൽ (765 Britannia Rd West, Unit 2) ഡിസംബർ 10ന് (ശനി) രക്‌തദാന ക്ലിനിക്ക് നടത്തുന്നു. രാവിലെ 9.30 മുതൽ 12. 30 വരെയാണ് ക്ലിനിക്ക്. പേരുകൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ സിഎംഎൻഎയുടെ വെബ്സൈറ്റായ www.canedianmna.com ൽ രജിസ്റ്റർ ചെയ്യുക.

സിഎംഎൻഎ നടത്തിവരുന്ന സാമൂഹിക, ആരോഗ്യ, കലാ, സാംസ്കാരിക മേഖലകളിലെ പ്രവർത്തങ്ങൾ കാനഡയിലെ മലയാളി സമൂഹത്തിനും പുതുതായി എത്തിചേരുന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നു.

ഇന്റർനാഷണൽ സ്റ്റുഡന്റ്സിന്റെ പിആർ അപേക്ഷ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണം എന്ന് അഭ്യർഥിച്ചുകൊണ്ട് കനേഡിയൻ ഫെഡറൽ ഇമിഗ്രേഷൻ മിനിസ്റ്റർക്ക് കഴിഞ്ഞവർഷത്തെ സിഎംഎൻഎയുടെ ആനുവൽ ഡിന്നർ നൈറ്റിൽ സമർപ്പിച്ച മെമ്മോറാണ്ടം ഫലം കണ്ടു തുടങ്ങിയതിൽ സിഎംഎൻഎ ഭാരവാഹികൾ സന്തുഷ്ടരാണ്.

സെപ്റ്റംബർ മൂന്നിന് അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച ഓണാഘോഷം വൻ വിജയമായി. ‘ഒരുമിക്കാം ഒന്നാകാം കൈകോർക്കാം കൈത്താങ്ങായി’ എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന അസോസിയേഷനിൽ അനുദിനം നിരവധി ആളുകൾ അംഗങ്ങളായിക്കൊണ്ട ിരിക്കുന്നു. പൊതു സമൂഹത്തിന് ആവശ്യമായ പല പദ്ധതികളും സിഎംഎൻഎ നടപ്പാക്കിവരുന്നു. ഡയബറ്റിക് എഡ്യൂക്കേഷൻ സെഷൻ, ഓർഗൻ ഡോണർ ഇൻഫർമേഷൻ സെഷൻ എന്നിവ ഇതിൽ ചിലതുമാത്രമാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം