ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇടവകയിൽ ക്രിസ്മസ് ആഘോഷം ഡിസംബർ 10ന്
Friday, December 2, 2016 6:12 AM IST
ഡാളസ്: ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ച് ഓഫ് ഡാളസിന്റെ ക്രിസ്മസ് ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ഡിസംബർ 10ന് ആഘോഷിക്കുന്നു. മാർത്തോമ ഇവന്റ് സെന്ററിൽ (11550 Luna Road, Dallas) വൈകുന്നേരം 5.30 മുതലാണ് പരിപാടികൾ. ബാങ്ക്വറ്റ്, ചാരിറ്റി ലേലം, ന്യൂജേഴ്സി ഫൈൻ ആർട്സ് മലയാളത്തിന്റെ സാമൂഹ്യ സംഗീത നാടകം എന്നിവയൊക്കയാണ് പരിപാടികൾ.

പ്രമുഖ ഓക്ഷണീയേഴ്സ് ആയ ലൂയി മുറാഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലേലത്തിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യപ്രവർത്തനങ്ങൾ ക്കായി ഉപയോഗിക്കും. അക്കരക്കാഴ്ചകൾ ഫെയിം ജോർജ് (ജോസ്കുട്ടി വലിയ കല്ലുങ്കൽ) റിൻസി (സജിനി സഖറിയ) എന്നിവർ മുഖ്യാതിഥികളായിരിക്കും. ന്യൂജേഴ്സി ഫൈൻ ആർട്സിന്റെ പ്രസ്റ്റീജ് നാടകമായ ‘മഴവില്ല് പൂക്കുന്ന നാടകം’ ആഘോഷ രാവിലെ മറ്റൊരാകർഷണമാണ്.

നാടകാവതരണവുമായി ബന്ധപ്പെട്ട് ഫൈൻ ആർട്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംവിധായകൻ റെഞ്ചി കൊച്ചുമ്മൻ അറിയിച്ചു. 14 പേരടങ്ങുന്ന ഫൈൻ ആർട്സ് ടീം ഡിസംബർ ഒമ്പതിന് (വെളളി) ഡാളസിൽ എത്തിച്ചേരും. ആധുനിക ലോകത്ത് കൈവിട്ടു പോകുന്ന നന്മകൾ ജീവിത രീതിയായി കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന ഇക്കാലത്ത്, മൂല്യങ്ങളുടെയും സ്നേഹത്തിന്റെയും പ്രകാശം പരത്തുന്ന നാടകമാണ് ‘മഴവില്ല് പൂക്കുന്ന ആകാശം’. ഇതിന്റെ സംവിധാനം നിർവഹിച്ചരിക്കുന്നത് റെഞ്ചി കൊച്ചുമ്മനാണ്. സജിനി സഖറിയ, ജോസ് കാഞ്ഞിരപ്പളളി, സണ്ണി റാന്നി, റോയി മാത്യു, ടിനോ തോമസ്, ജോർജ് തുമ്പയിൽ, മോളി ജേക്കബ് അഞ്ജലി ഫ്രാൻസിസ് എന്നിവരാണ് അഭിനേതാക്കൾ. ലൈറ്റിംഗ് ജിജി ഏബ്രഹാമും സംഗീത നിർവഹണം റീനാ മാത്യുവും സാങ്കേതിക നിർവഹണവും മേയ്ക്കപ്പും സാം പി. ഏബ്രഹാമും സ്റ്റേജ് മാനേജ്മെന്റ് ചാക്കോ ടി. ജോൺ ആൻഡ് ടീമും നിർവഹിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: റവ. പി.സി. സജി 214 412 7951, റവ. മാത്യു സാമുവൽ 972 975 7468, തോമസ് മാത്യു 817 723 5390 [email protected]