ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഇസിസി ഡയറക്ടറായി ചുമതലയേറ്റു
Friday, December 2, 2016 5:35 AM IST
ബംഗളൂരു: വൈറ്റ്ഫീൽഡിലെ എക്യുമെനി ക്കൽ ക്രിസ്ത്യൻ സെന്ററിന്റെ (ഇസിസി) എട്ടാമത് ഡയറക്ടറായി ഫാ. മാത്യു ചന്ദ്രൻകുന്നേൽ സ്‌ഥാനമേറ്റു. സ്‌ഥാനാരോഹ ണ സമ്മേളനത്തിൽ ഇസിസി ചെയർപേ ഴ്സണും മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപനുമായ ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു. സ്‌ഥാനമൊഴിഞ്ഞ റവ. ചെറിയാൻ തോമസിനെ ചടങ്ങിൽ ആദരിച്ചു. ബംഗളൂരു ഭദ്രാസനാധിപൻ റവ. മാത്യൂസ് മാർ മക്കാറിയോസ്, യാക്കോബായ സഭ ബംഗളൂരു ഭദ്രാസനാധിപൻ ഡോ. പത്രോസ് മാർ ഒസ്താത്തിയോസ്, ധർമാരാം റെക്ടർ റവ.ഡോ. തോമസ് ഐക്കര സിഎംഐ, മുൻ ചീഫ് സെക്രട്ടറി ഡോ. ജെ. അലക്സാണ്ടർ, ഇസിസി മുൻ ഡയറക്ടർ റവ. എം.ജെ. ജോസഫ്, ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി ഡയറക്ടർ റവ. വിൻസന്റ് രാജ്കുമാർ, ചെന്നൈ ഇന്റർചർച്ച് സർവീസ് അസോസിയേഷൻ ഡയറക്ടർ ഡോ. മോസസ് പി. മനോഹർ, സെരാപുർ സർവകലാശാലാ രജിസ്ട്രാർ റവ. ശന്തനു കെ. പെട്രോ, ഇസിസി ഡെപ്യൂട്ടി ഡയറക്ടർ റവ. സുധാകർ ജോഷ്വ, സി. നാരായണ എന്നിവർ പ്രസംഗിച്ചു.

പ്രാർഥനയ്ക്ക് ഫാ. പി.സി. ഫിലിപ്പ് കോർ എപ്പിസ്കോപ്പ കാർമികത്വം വഹിച്ചു. ബംഗളൂരു സ്വദേശിയായ ഫാ. മാത്യു ചന്ദ്രൻകുന്നേൽ ധർമാരാം വിദ്യാക്ഷേത്ര, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഫിലോസഫി പ്രഫസറാണ്. സെന്റർ ഫോർ സ്റ്റഡീസ് വേൾഡ് റീജിയൻ ഡയറക്ടറായിരുന്ന അദ്ദേഹം നിരവധി ശാസ്ത്രഗ്രന്ഥ ങ്ങളുടെ രചയിതാവ് കൂടിയാണ്.