ബിജേഷ് സതീശൻ ഡാളസിൽ നിര്യാതനായി
Friday, December 2, 2016 2:37 AM IST
ഡാളസ്: തൃശൂർ ഗുരുവായൂർ കരുവാരതുടിയിൽ ബിജേഷ് സതീശൻ (38) ഡാളസിൽ നിര്യാതനായി. പരേതനായ സതീശൻ, ജീജ ദമ്പതികളുടെ ഏക മകനാണ്. ഒമ്പതു വർഷം മുമ്പ് അർക്കൻസാസിൽ എത്തിയ ബിജേഷ് ഐടി പ്രോജക്റ്റ് മാനേജരായി ഡാളസിൽ അഞ്ചു വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ജ്വലന. മക്കൾ :അഡിത്ത്, അമൻ.

ഡിസംബർ 2 വെളളിയാഴ്ച മൃതദേഹം ഡാലസിൽ നിന്നും ഗുരുവായൂരിലേക്ക് കൊണ്ടു പോകും. സംസ്കാരം ഡിസംബർ നാലിനു ഞായറാഴ്ച ഗുരുവായൂരിൽ. കൂടുതൽ വിവരങ്ങൾക്ക് : പ്രജീബ് : 301 789 8303, 965 5673 9902

റിപ്പോർട്ട്: പി. പി. ചെറിയാൻ