ദുബായ് കെഎംസിസി സ്പോർട്സ് മീറ്റ്: കണ്ണൂർ ജില്ലക്ക് കിരീടം
Thursday, December 1, 2016 10:10 AM IST
ദുബായ്: നാല്പത്തഞ്ചാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിച്ച സ്പോർട്സ് മീറ്റിൽ 43 പോയിന്റ് നേടി കണ്ണൂർ ജില്ല കിരീടം സ്വന്തമാക്കി. 40 പോയിന്റോടെ മലപ്പുറവും 24 പോയിന്റോടെ കോഴിക്കോടും രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥാമാക്കി. കണ്ണൂരിലെ ഫലാ ശൈഖ് വ്യക്‌തിഗത ചാമ്പ്യനായി.

ദുബായ് ഇത്തിസലാത്ത് അക്കാഡമി ഗ്രൗണ്ട്, ദുബായ് അൽ കവനീജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടന്ന കായിക മത്സരങ്ങളിൽ പതിനാല് ജില്ലകളിൽ നിന്ന് മുന്നൂറോളം മത്സരാർഥികൾ മാറ്റുരച്ചു. സംസ്‌ഥാന മീറ്റിന്റെ മാന്വൽ അടിസ്‌ഥാനമാക്കിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

ഗർഹൂദ് ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഷട്ടിൽ മത്സരത്തിൽ കോഴിക്കോട് ജേതാക്കളായി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ