ന്യൂസിലൻഡിൽ വിശുദ്ധ കുർബാന 10, 11 തീയതികളിൽ
Thursday, December 1, 2016 8:17 AM IST
ഒക് ലൻഡ്: ന്യൂസിലാൻഡിലെ ഒക് ലൻഡിലും വെല്ലിംഗ്ടണിലും സീറോ മലങ്കര കത്തോലിക്കാ ആരാധന ക്രമത്തിൽ വിശുദ്ധ കുർബാന ഡിസംബർ 10, 11 (ശനി, ഞായർ) തീയതികളിൽ നടക്കും.

ശനി വൈകുന്നേരം അഞ്ചിന് ഒക് ലൻഡിലെ സെന്റ് ഫ്രാൻസിസ് റിട്രീറ്റ് സെന്ററിലും (50 ഹിൽസ്ബറോ റോഡ്, മൗണ്ട് റോസ്കിൽ) ഞായർ വൈകുന്നേരം 5.30ന് വെല്ലിംഗ്ടൺ സെന്റ് ആൻഡ്രൂസ് ചർച്ചിലും (27 ട്രെബാൻ സ്ട്രീറ്റ് ന്യൂലാൻഡ്സ്) ആണ് വിശുദ്ധ കുർബാന. സീറോ മലങ്കര സഭയുടെ ഓസ്ട്രേലിയ– ന്യൂസിലൻഡ് ചാപ്ലിൻ ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: ജോർജ് (ഒക് ലൻഡ്) 64211125850, പ്രശാന്ത് (വെല്ലിംഗ്ടൺ) 64221752654.