കേളി യാത്രയയപ്പു നൽകി
Thursday, December 1, 2016 8:12 AM IST
റിയാദ്: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദിയുടെ സജീവപ്രവർത്തകനും ബത്ത ഏരിയ ശിമേഷി യൂണിറ്റ് അംഗവുമായ ഷാജി കഥാശേരിക്ക് യാത്രയയപ്പു നൽകി.

കോഴിക്കോട് ജില്ലയിലെ മാറാട് സ്വദേശിയായ ഷാജി കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷമായി ശിമേഷിയിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ബയോ മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തു വരികയായിരുന്നു. കേളിയും കിംഗ് സൗദ് മെഡിക്കൽ സിറ്റിയും ചേർന്ന് വർഷംതോറും നടത്തിവരാറുള്ള രക്‌തദാന ക്യാമ്പിന്റെ മുഖ്യ കോഓർഡിനേറ്ററായി പ്രവർത്തന രംഗത്ത് സജീവമായിരുന്നു. കേളി ഓഫീസിൽ നടന്ന യാത്രയയപ്പു യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് മുരളി മാവൂർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനിൽ അറയ്ക്കൽ ഉപഹാരം സമ്മാനിച്ചു. കേളി ബത്ത ഏരിയ പ്രസിഡന്റ് സെൻ ആന്റണി, ഏരിയ സെക്രട്ടറി സുധാകരൻ കല്യാശേരി, ട്രഷറർ സി.ടി. പ്രകാശൻ, ജോയിന്റ് സെക്രട്ടറി സമദ് ചാത്തൊലി, രക്ഷാധികാരി കൺവീനർമാരായ പ്രഭാകരൻ, ശിവദാസൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സാജിദ് കാളികാവ്, തങ്കപ്പൻ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സിജിൻ കൂവള്ളൂർ, രാമകൃഷ്ണൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.