കൊങ്ങായി മുസ്തഫ മെമ്മോറിയൽ തളിപ്പറമ്പ് ഫുട്ബോൾ മേള രണ്ടിന്
Thursday, December 1, 2016 8:11 AM IST
അബുദാബി: ടീം തളിപ്പറമ്പ് അബുദാബി കൊങ്ങായി മുസ്തഫ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റും കുടുംബസംഗമവും നടത്തുന്നു. യുഎഇയുടെ നാല്പത്തഞ്ചാമത് ദേശീയ ദിനമായ ഡിസംബർ രണ്ടിന് (വെള്ളി) അബുദാബി യാസ് കിക്സ് ഗ്രൗണ്ടിൽ ഉച്ചകഴിഞ്ഞ് മുന്നിനാണ് പരിപാടി.

തളിപ്പറമ്പിന്റെ എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും കൊങ്ങായി മെമ്മോറിയൽ ട്രോഫിയും അബ്ദുൾ റഹിം അൽ ഖൂരി മെമ്മോറിയൽ കാഷ് പ്രൈസും സമ്മാനമായി ലഭിക്കും.

ടൂർണമെന്റിന്റേയും സംഗമത്തിന്റേയും ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.