അൽ ജാമിഅ അൽ ഇസ് ലാമിയ പൂർവവിദ്യാർഥി സംഗമം രണ്ടിന്
Thursday, December 1, 2016 8:11 AM IST
ജിദ്ദ: കേരളത്തിലെ പ്രശസ്ത ഇസ് ലാമിക സർവകലാശാലയായ ശാന്തപുരം അൽ ജാമിഅ അൽ ഇസ് ലാമിയ പൂർവവിദ്യാർഥി കുടുംബ സംഗമം ‘ശാന്ത സ്മൃതി 2016’ ഡിസംബർ രണ്ടിന് (വെള്ളി) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മക്റോണ സ്ട്രീറ്റിലെ അമീർ മാജിദ് പാലസ് പാർക്കിൽ വൈകുന്നേരം മൂന്നു മുതൽ രാത്രി 11 വരെയാണ് സംഗമം. അൽ ജാമി അ: റെക്ടർ

ഡോ. അബ്ദുസലാം അഹമ്മദ്, പ്രഫ. എം. സൈനുദ്ദീൻ മൗലവി എന്നിവർ മുഖ്യാതിഥികളായിരിക്കും. വിവിധ ഘട്ടങ്ങളിലെ കോളജ് ഓർമകൾ പങ്കുവയ്ക്കുന്ന പ്രത്യേക സെഷനിൽ ഉണ്ണീൻ മൗലവി, സി.കെ. മുഹമ്മദ് നജീബ്, പി.എ. മുഹമ്മദ്, അബ്ദുറഷീദ് ചേന്നര, റബീഹ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും. വിജ്‌ഞാനവും വിനോദവും ഇടകലർന്ന നിരവധി പരിപാടികളും ശാന്തസ്മൃതി 2016 സംഗമത്തിന്റെ പ്രത്യേകതയായിരിക്കുമെന്ന് അലൂംനി അസോസിയേഷൻ ജിദ്ദ പ്രസിഡന്റ് ഇബ്രാഹിം ശംനാട്, ജനറൽ കൺവീനർ ആബിദ് ഹുസൈൻ കരുവാരകുണ്ട് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: മൻസൂർ അഹമ്മദ് 0599934549.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ