ഷാർജയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം
Thursday, December 1, 2016 7:21 AM IST
ഷാർജ: ഷാർജയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. അൽ ബാന്ദ്രി ബി കെട്ടിടത്തിൽ ആരംഭിച്ച തീപിടിത്തം പിന്നീട് അൽ വാഹ്ദ സ്ട്രീറ്റിലേക്കു പടരുകയായിരുന്നു. ഷാർജ നഗരമധ്യത്തിലെ സഫീർ മാളിനു സമീപത്താണ് തീപിടിത്തമുണ്ടായ കെട്ടിടം. തീപിടിത്തത്തിൽ ആളപായമുണ്ടണ്ടണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

തീപിടിത്തത്തെതുടർന്ന് കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. അപകത്തെതുടർന്ന് ദുബായിയിലേക്കുള്ള റോഡിൽ വൻ ഗതാഗതക്കുരുക്കുകണ്ടായി. തീപിടിത്തത്തിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.