എംഎൽഎമാർക്ക് സ്വീകരണവും മുഖാമുഖവും സംഘടിപ്പിച്ചു
Wednesday, November 30, 2016 10:23 AM IST
ദമാം: ഹൃസ്വ സന്ദർശനാർഥം ദമാമിൽ എത്തിയ കൊടുവള്ളി, കുന്ദമംഗലം എം എൽഎമാരുമായി കൊടുവള്ളി, കുന്നമംഗലം മണ്ഡല നിവാസികളുടെ ആഭിമുഖ്യത്തിൽ സ്വീകരണവും മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു.

അൽകോബാർ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോ. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. പ്രവാസിപെൻഷൻ മറ്റു പെൻഷനുകൾ പോലെയല്ലാതെ എന്തുകൊണ്ട് കോൺട്രിബ്യൂട്ടറി പെൻഷൻ ആയി എന്നും 60 വയസ് കഴിഞ്ഞവർക്ക് കേവലം 500 രൂപായാണ് പെൻഷൻ തുക എന്നും ഐസിഎഫ് പ്രതിനിധി മുഹമ്മദലി ആവശ്യത്തിന് മറുപടി പ്രസംഗത്തിൽ പ്രവാസികാര്യ ഉപസമിതി അംഗം കൂടിയായ കാരാട്ട് റസാക്ക് എംഎൽഎ പെൻഷൻ തുക 5000 ആയി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചു.

കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, കറൻസി വിഷയം, പ്രവാസി വിദ്യാർഥികളുടെ നാട്ടിലെ തുടർവിദ്യാഭ്യാസം, NRE ക്വോട്ട ഹൈഫീസ്, മടക്കയാത്ര, തുടങ്ങി

പ്രവാസം, പുനരധിവാസം, ആരോഗ്യ ഇൻഷ്വറൻസ്, പണവും യുവതലമുറയും മയക്കുമരുന്ന് തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്തു. കോഴിക്കോട് എയർപോർട്ടിൽ ജിയോളജി വകുപ്പ് മണ്ണിട്ടു സൈഡ് ഉയർത്താൻ

അനുവദിക്കാത്ത കാര്യം റഷീദ് സീമാൻസ് ചൂണ്ടിക്കാട്ടി. ഡോ. അബ്ദുൾ സലാം നോർക്ക രജിസ്ട്രേഷനായി മൊബൈൽ ആപ് നിർമിക്കാൻ ആവശ്യപ്പെട്ടു. പ്രവാസി പ്രോജക്ടുകൾക്ക് സിംഗിൾ വിൻഡോ സംവിധാനം ഏർപ്പെടുത്തുക, കോഴിപാട്സുകളും മാലിന്യങ്ങളും പൊതുഇടങ്ങളിൽ തള്ളുന്നത്, കൊടുവള്ളിയിലും കുന്ദമംഗലത്തും പെയ്ഡ് പാർക്കിംഗ് സംവിധാനം കൊണ്ടുവരുന്നത്, ബസ് സ്റ്റാൻഡ് കൂളിംഗ് സെന്റർ തുടങ്ങി വിവിധ വിഷയങ്ങളിലേക്ക് എംഎൽഎമാരുടെ ശ്രദ്ധ ക്ഷണിച്ചു.

അബ്ദുൾ മജീദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുൻസിപ്പൽ കൗൺസിലർ വായോളി മുഹമ്മദ് മാസ്റ്റർ, എംഎൽഎമാരായ പി.ടി.എ. റഹീം, കാരാട്ട് റസാക്ക് എന്നിവർ സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

വിജയകുമാർ (ദമാം യൂണിവേഴ്സ്റ്റിറ്റി), ഫിറോസ് (ഇന്ത്യ ഗാർഡൻ), നൗഫൽ (സിജി), ഷാജഹാൻ (പ്രവാസി), റഷീദ് സീമാന്സ്, മുഹമ്മദലി, അബൂബക്കർ, ഷബീർ, ജലീൽ, പ്രസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം