ദുബായ് ഗ്ലോബൽ വില്ലേജിൽ ജോയ് ആലുക്കാസ് ഷോറൂം തുറന്നു
Wednesday, November 30, 2016 9:02 AM IST
ദുബായ്: ലോകത്തിലെ പ്രമുഖ സ്വർണ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഗ്ലോബൽ വില്ലേജിൽ ഷോറൂം തുറന്നു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ഷോറൂം ഉദ്ഘാടനം ചെയ്തു. ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജോൺ പോൾ, സോണിയ ജോൺ പോൾ, ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ഡയറക്ടർ ആന്റണി ജോസ്, ഇന്ത്യൻ പവലിയന്റെയും ജോയ്ആലുക്കാസ് ഓഫീഷ്യൽസിന്റെയും സിഇഒ സുനിൽ ഭാട്ടിയ എന്നിവർ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്‌താക്കൾക്കായി വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെല്ലായിടത്തു നിന്നുമുള്ള സ്വർണാഭരണങ്ങൾ ലോകത്തിലുടനീളമുള്ള സന്ദർശകർക്കായി അവതരിപ്പിക്കുക എന്നതാണ് ഓരോ വർഷവും ജോയ്ആലുക്കാസ് ലക്ഷ്യമിടുന്നത്.

സന്ദർശകർക്ക് തിരഞ്ഞെടുക്കാൻ പത്തുലക്ഷത്തിലധികം ഡിസൈനുകളാണ് ജോയ്ആലുക്കാസ് ഗ്ലോബൽ വില്ലേജ് ഔട്ട്ലെറ്റിൽ ഒരുക്കിയിരിക്കുന്നത്.